കൊച്ചി: സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ 25 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയ 'ഭാഗ്യശാലിനിയെ' കണ്ടെത്താനുള്ള മലയാളികളുടെയും മാദ്ധ്യമങ്ങളുടെയും കാത്തിരിപ്പ് രണ്ടാം ദിവസവും തുടരുന്നു. എറണാകുളം നെട്ടൂരിൽ വിറ്റ TH 577825 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
നെട്ടൂരിലെ ഒരു വീട്ടമ്മയ്ക്കാണ് ഭാഗ്യം ലഭിച്ചതെന്ന സൂചനയെ തുടർന്ന് മാദ്ധ്യമങ്ങളും പ്രദേശവാസികളും നെട്ടോട്ടത്തിലാണ്. ......
പത്തനംതിട്ട: ശബരിമല ദ്വാരപാലക ശിൽപങ്ങളുമായി ബന്ധപ്പെട്ട സ്വർണംപൂശൽ വിവാദത്തിൽ, ചെമ്പ് പാളികൾ തിരികെ സന്നിധാനത്ത് സ്ഥാപിച്ചപ്പോൾ തയ്യാറാക്കിയ മഹസറിൽ ദുരൂഹത. സ്വർണവും ചെമ്പും അടക്കമുള്ള വിലപിടിപ്പുള്ള സമ്പത്തിന്റെ ഔദ്യോഗിക സംരക്ഷകനായ തിരുവാഭരണം കമ്മിഷണറോ, ഗുണമേന്മയും അളവും സാക്ഷ്യപ്പെടുത്തേണ്ട ദേവസ്വം സ്മിത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ മഹസറിൽ ഒപ്പുവച്ചിട്ടില്ല.
2019 സെപ്തംബർ 11-ന് ദ്വാരപാലക ശിൽപങ്ങളിൽ പാളികൾ തിരികെ ഉറപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലാണ് ഈ ഗുരുതരമായ വീഴ്ച. ......
കൊച്ചി: അലുവയിലെ അഞ്ചു വയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി അസ്ഫാക് ആലം, വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ നീതിയുക്തമായ വിചാരണ നടന്നില്ലെന്നും, എഫ്ഐആർ രജിസ്റ്റർ ചെയ്ത് 110 ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയത് തൻ്റെ പ്രതിരോധാവകാശങ്ങളെ തടസ്സപ്പെടുത്തിയെന്നും പ്രതി ആരോപിക്കുന്നു.
വിചാരണയ്ക്കിടെ തർജ്ജമ ചെയ്തയാൾ തനിക്കെതിരെ പക്ഷപാതപരമായി പ്രവർത്തിച്ചെന്ന ഗുരുതരമായ ആരോപണമാണ് അപ്പീലിലെ പ്രധാന വിഷയം. ......
ചണ്ഡീഗഢ്: കോടതി നടപടികൾക്കിടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ടൂളുകളും ഗൂഗിളും ഉപയോഗിച്ച അഭിഭാഷകരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത് 'പ്രൊഫഷണൽ അല്ലാത്ത പെരുമാറ്റം' എന്ന് കോടതി വിശേഷിപ്പിച്ചു.
വാദത്തിനിടെ ബെഞ്ചിൽ നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മൊബൈൽ ഫോൺ ഉപയോഗിച്ച ഒരു അഭിഭാഷകൻ്റെ ഉപകരണം കോടതി താത്കാലികമായി പിടിച്ചെടുക്കുകയും ചെയ്തു.
ജസ്റ്റിസ് സഞ്ജയ് വസിഷ്ഠാണ് ഉത്തരവിട്ടത്. ......
ബീഹാറിലെ വോട്ടർപട്ടികയിൽ നിന്നും 23 ലക്ഷത്തോളം സ്ത്രീകളെ ഒഴിവാക്കിയെന്ന ആരോപണവുമായി കോൺഗ്രസ്. ദളിത്, മുസ്ലീം വനിതാ വോട്ടർമാരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയത് എന്നാണ് ആരോപണം. 2020-ൽ കനത്ത പോരാട്ടം നടന്ന 59 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുളളവരെയാണ് ഒഴിവാക്കിയതെന്നും അഖിലേന്ത്യ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അൽക്ക ലാംബ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളുയർത്തിയത്.
'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആറിന്റെ പേരിൽ ബിഹാറിൽ വൻ തട്ടിപ്പാണ് നടത്തുന്നത്. ......
പാലക്കാട് ഡിപ്പോയിൽ നിന്നും ബെംഗളുരുവിലേക്കുള്ള കെഎസ്ആർടിസിയുടെ പുതിയ എസി ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തനിക്കെതിരെ ഉയർന്ന ലൈംഗികാരപണങ്ങൾക്ക് ശേഷം ആദ്യമായാണ് പാലക്കാട് എംഎൽഎ ഒരു സർക്കാർ പരിപാടിയിൽ പങ്കെടുക്കുന്നത്. ......
കൊച്ചി: മൂന്ന് ദിവസമായി കോലഞ്ചേരി കടയിരിപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൽ നടന്നു വന്ന സിബിഎസ്ഇ കൊച്ചി സഹോദയ സ്കൂൾ കോംപ്ലക്സ് കലോത്സവത്തിൽ 827 പോയിൻ്റുമായി വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ ചാമ്പ്യന്മാരായി. 730 പോയിൻ്റുമായി ഭവൻസ് ആദർശ വിദ്യാലയ രണ്ടാം സ്ഥാനവും 728 പോയിൻ്റുമായി ഗിരിനഗർ ഭവൻസ് വിദ്യാ മന്ദിർ മൂന്നാം സ്ഥാനവും നേടി. ......

പൂർണ്ണമായി ചികിത്സ നൽകുന്നതിന് മുമ്പ് ഒൻപത് വയസ്സുകാരി വിനോദിനിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് എതിരെയും അന്വേഷണവും തുടർ നടപടിയും വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതിയിൽ ഉചിത നടപടി സ്വീകരിക്കുവാൻ മുഖ്യമന്ത്രിയുടെ ഓഫീസ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് നൽകിയ പരാതിയിലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. കളിക്കുന്നതിനിടയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് - പ്രസീത ദമ്പതികളുടെ മകളായ ഒൻപത് വയസ്സ് പ്രായമുള്ളതും നാലാം കക്ലാസ്സിൽ പഠിക്കുന്നതുമായ വിനോദിനിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ നിന്ന് കൈക്ക് പ്ലാസ്റ്റർ ഇട്ട് കുട്ടിയെ പറഞ്ഞയച്ചു. ദിവസങ്ങൾ കഴിഞ്ഞതും പരുക്ക് പഴുത്ത് ദുർഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയുടെ കൈമുട്ടിന് താഴത്തെ ഭാഗം ഡോക്ടർമാർ മുറിച്ച് മാറ്റി.സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി ഡോക്ടർമാർക്ക് വീഴ്ച പറ്റിയതായി കാണിച്ച് കുട്ടിയുടെ മാതാ പിതാക്കൾ പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകുകയും ആരോഗ്യമന്ത്രി പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്ക് എതിരെ അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശവും നൽകി. മതിയായ ചികിത്സ പൂർണ്ണമായി നൽകുന്നതിന് മുമ്പ് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ സംരക്ഷിക്കുന്ന നിലപാടിന് എതിരെയാണ് അഡ്വ. ......
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ.ആക്ട് കേരളയുടെ ആഭിമുഖ്യത്തിൽ വയോജന ദിനത്തോടനുബന്ധിച്ച് ആടാം പാടാം എന്ന പരിപാടിയിൽ അറുപതിൽപരം പ്രതിഭകൾ പങ്കെടുത്തു. മുതിർന്ന പൗരന്മാർക്ക് വേദിയൊരുക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ......
കൊച്ചി: നവംബർ നാല് മുതൽ ആറ് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന നാലാമത് രാജ്യാന്തര സമുദ്ര ആവാസവ്യവസ്ഥ സിമ്പോസിയത്തിന്റെ (മീകോസ് 4) ഭാഗമായി കടൽവിഭവ ഭക്ഷ്യമേള സംഘടിപ്പിക്കും.
സമുദ്രവിഭവങ്ങളുടെ രുചിവൈവിധ്യങ്ങൾ പരിചയപ്പെടുത്തുന്ന മേളയിൽ പ്രശസ്തർ നയിക്കുന്ന തത്സമയ പാചകപ്രദർശനങ്ങളുമുണ്ടാകും. പരമ്പരാഗതവും നൂതനവുമായ കടൽവിഭവങ്ങൾ ലഭ്യമാകും.
ഭക്ഷ്യസംരംഭകർ, സീഫുഡ് ബ്രാൻഡുകൾ, റെസ്റ്റോറന്റ് ഉടമകൾ എന്നിവർക്ക് അവരുടെ തനത് വിഭവങ്ങൾ ഇന്ത്യയിലും വിദേശത്തുമുള്ള സമുദ്രഗവേഷകർക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം മേളയിലുണ്ട്. ......